
റോയ് മാത്യു…
ഒരു യുവ ആർക്കിടെക്റ്റ്…
അയാൾ ജനിച്ചതും, പഠിച്ചതും, വളർന്നതും കേരളത്തിനു വെളിയിൽ ഇന്ത്യയിലെ മഹാനഗരങ്ങളിൽ….
കേരളത്തെ അയാൾ അറിഞ്ഞിട്ടുള്ളത് വല്ലപ്പോഴുമുള്ള അവധിക്കാല യാത്രകളിൽ മാത്രം..
പുതിയ ഒരു ജോലിയുമായി കൊച്ചിയിലെത്തുമ്പോൾ അയാൾക്കുണ്ടായിരുന്ന ആഗ്രഹം കേരളത്തിൽ ജീവിക്കുക എന്നതായിരുന്നു.
പക്ഷെ അയാളെ കാത്തിരുന്നതു കത്തുന്ന ഒരു നഗരമായിരുന്നു..
മാധ്യമങ്ങളും രാഷ്ട്രീയ ഗുണ്ടകളും ബ്യൂറോക്രസിയും അഴിമതിയും അരങ്ങു വാഴുന്ന ഇന്നത്തെ കേരളം..
ഒന്നിനോടും പ്രതികരിക്കാത്ത, എന്തിനേയും സംശയിക്കുന്ന, ഭയക്കുന്ന പുതിയ മലയാളി…
കാമ്പസും ഇന്റർ നെറ്റും മാത്രം അറിയുന്ന ഒരു പുതിയ തലമുറ…
ആ മഹാനഗരത്തിന്റെ ബഹളങ്ങൾക്കിടയിൽ ഒരു മനുഷ്യൻ…
അർജുനൻ..
അയാൾക്ക് റോയിയോടും കേരളത്തോടും പറയാൻ പൂര്‍ത്തിയാവാത്ത ഒരു കഥയുണ്ട്…
ഒരു ജനതയുടെ ഭാവിയെത്തന്നെ മാറ്റി മറിക്കാൻ ശക്തിയുള്ള ഒരു കഥ …
കഥയില്‍ നായകനുണ്ട്, ശത്രുക്കളുണ്ട് , റോയിക്ക് കണ്ടെത്താനുള്ള മുഖങ്ങളും സത്യങ്ങളുണ്ട്..
പോരാട്ടങ്ങളുടെ, അന്വേഷണങ്ങളുടെ, ഉദ്വേഗത്തിന്റെ ദിവസങ്ങൾ അതോടെ റോയിക്ക് തുടങ്ങുകയായി…
ദൈവം സാക്ഷി !
അർജുനൻ സാക്ഷി !!
The Crew Behind
Story ,Screenplay ,Dialogues ,Direction : Ranjith Sankar
Producer : S. Sunderraj
Banner : S.R.T Films
Cinematography : P Sukumar
Editing : Ranjan Abraham
The Hero
Prithviraj plays Roy Mathew
You need to be a member of 8MM to add comments!
Join 8MM