8MM

Jain

സിനിമ പാരഡിസൊയിലെ കാഴ്ചകള്‍

സിനിമ പാരഡിസൊ എന്ന ഇറ്റാലിയന്‍ സിനിമയെ കുറിച്ച് ഒരു പാട് ലേഖനങ്ങളും പഠനങ്ങളും ഇതിനോടകം ഉണ്ടായിട്ടുണ്ട്. ഗിസിപ്പെ ടോര്‍ണടോരെ എന്ന ഇറ്റാലിയന്‍ സംവിധായകന്‍റെ 1988-ഇല്‍ റിലീസ്‌ ചെയ്ത ചിത്രം ആദ്യം വന്‍ പരാജയമായിരുന്നു. എന്നാല്‍ ഇതേ സിനിമ വെട്ടി ചുരുക്കി അന്താരാഷ്ട്ര പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ വന്‍ വിജയമായി. ഇറ്റലിയില്‍ പോലും ഈ രണ്ടാം വരവിലാണ് ചിത്രം വിജയിക്കുന്നത്.




സിനിമയുടെ പ്രധാന അംശം അതിലെ നൊസ്റ്റാള്‍ജിയയാണ്. സിനിമ തുടങ്ങുന്നത് നായകനായ സാല്‍വതോരയെ അദ്ധേഹത്തിന്‍റെ അമ്മ സുഹൃത്തിന്‍റെ മരണം വിളിച്ചറിയിക്കുന്ന രംഗത്തോടെയാണ്. 30 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അദേഹത്തിന്‍റെ തിരിച്ച് വരവിന് മുന്‍പ് സിനിമ 30 വര്‍ഷങ്ങള്‍ക്ക് പിന്‍പുള്ള ഫ്ലാഷ് ബാക്കിലേക്ക് പോവുകയാണ്.


1948 -ഇല്‍ ഇറങ്ങിയ Bicyle Theives നിയോ റിയലിസത്തിന്‍റെ ഉഗ്രരൂപമായിരുന്നെങ്കില്‍
സിനിമ പാരഡിസൊ എല്ലാ ഇസങ്ങളും ചേര്‍ത്തു വെച്ച ഒരു ചലച്ചിത്ര വിസ്മയമാണ്. സെന്റ്റിമെന്‍സും, കോമെഡിയും, പ്രണയവും, ദുരന്തവും എല്ലാം ചേര്‍ന്നുള്ള സിനിമയുടെ ഫ്ലാഷ് ബാക്ക് കഴിയുമ്പോള്‍ കഥാനായകന്‍ അനുഭവിക്കുന്ന നൊസ്റ്റാള്‍ജിയ അതിന്‍റെ ഒരു വലിയ അളവ് ഓരോ കാഴ്ച്ചക്കാരനിലുമെത്തിക്കാന്‍ സംവിധായകന്‍ ടോര്‍ണടോരെ യ്ക്ക് കഴിഞ്ഞിട്ടുണ്ട്.


കഥാനായകനായ സാല്‍വഡോരെയുടെ കുട്ടികാലത്ത്‌ തുടങ്ങുന്ന സിനിമ പ്രേമം ലോക്കല്‍ തിയേറ്ററായ സിനിമ പാരഡിസൊയിലെ പ്രോജെകഷനിസ്റ്റു ആല്‍ഫ്രെഡോയുമായുള്ള ചങ്ങാത്തത്തിലെത്തിക്കുന്നു. എട്ടു വയസ്സുകാരന്‍ പയ്യനും കിളവന്‍ ആല്‍ഫ്രെഡോയുടെയും തമ്മിലുള്ള സൗഹൃദത്തിനു പല തലങ്ങളാണ് ഉള്ളത്. ഇതേ സൌഹൃദത്തിന്‍റെ അധികം വ്യത്യസ്തമല്ലാത്ത മലയാളം പതിപ്പ്‌ തന്നെയല്ലേ കാഴ്ച എന്ന സിനിമയുടെ ആകര്‍ഷണിയങ്ങളായ പല രംഗങ്ങളിലും സംവിധായകന്‍ ബ്ലെസ്സിയും വരച്ചു കാട്ടാന്‍ ശ്രമിക്കുന്നത്. ഈ രണ്ടു സിനിമകളും കണ്ടിട്ടുള്ളവര്‍ക്ക് അതിനെ കുറിച്ച് വ്യത്യസ്തമായ ഒരു അഭിപ്രായമുണ്ടാവാന്‍ സാധ്യതയില്ല. അതിനെ ക്കുറിച്ച് പിന്നീട് പറയാം.




ആല്‍ഫ്രെഡോയും ടോട്ടോ (സാല്‍വതോരെയുടെ കുട്ടിക്കാലത്തെ പേര്) എന്ന കൊച്ചു കഥാപാത്രവും ഉജ്ജ്വല പ്രകടനമാണ് സിനിമയിളുടെനീളം കാഴ്ച വച്ചിരിക്കുന്നത്.
വിദ്യാഭ്യാസം നന്നേ കുറവുള്ള ആല്‍ഫ്രെഡോയ്ക്ക് കൊച്ചു ടോട്ടോയോടൊപ്പം സ്ക്കൂളില്‍ പരിക്ഷ എഴുതേണ്ടി വരുന്നു. പ്രോജെക്ടര്‍ കൈകാര്യം ചെയ്യുന്ന വിദ്യ പഠിപ്പിക്കാമെന്ന കരാറില്‍ ടോട്ടോ ഉത്തരങ്ങള്‍ കിളവന് കാണിച്ചു കൊടുക്കുന്നു. ഈ രംഗം സിനിമയുടെ ഏറ്റവും മനോഹരമായ രംഗങ്ങളില്‍ ഒന്നാണ്. തിയറ്ററില്‍ സെക്കന്‍റ് ഷോ കാണാന്‍ പറ്റാതെ വരുന്ന സിനിമാ ആരാധകര്‍ക്ക്‌ ബാലകണിയില്‍ നിന്നും പ്രോജെക്ടര്‍ തെരുവിലേക്ക് തിരിച്ച് വെച്ച് ആള്ഫ്രഡോയും ടോട്ടോയും മനോഹരങ്ങളായ സിനിമാ മുഹൂര്‍ത്തങ്ങലാണ് കാഴ്ച വെക്കുന്നത്. തെരുവിലെ ഒരു കെട്ടിടത്തിന്‍റെ ചുവരില്‍ ചലിക്കുന്ന ചിത്രം പതിയുമ്പോള്‍ കഥാപാത്രങ്ങളോടൊപ്പം നമ്മുടെ മനസ്സും നിറയുന്നു. ആ രംഗം കാഴച് വെക്കുന്നത് യഥാര്‍ത്ഥ സിനിമയുടെ ആഘോഷമാണ്. ഏത് ബൌദ്ധിക തലത്തില്‍ നിന്നും ആസ്വദിക്കാന്‍ പറ്റിയ മൂഹൂര്‍ത്തങ്ങളാണ് അവയൊക്കെയും.





സിനിമ പാരടിസോ എന്ന സിനിമയക്ക് എവിടെയൊക്കെയോ നഷ്ടപ്പെടുന്ന തുടര്‍ച്ച അതിന്‍റെ ചുരുക്കിയെടുത്ത രണ്ടാം പതിപ്പിന്‍റെ പോരായ്മയാണെന്ന് വേണമെങ്കില്‍ പറയാം.


നേരത്തെ പരാമര്‍ശിച്ചതു പോലെ സിനിമാ പാരഡിസോയും ബ്ലെസിയുടെ കാഴ്ച എന്ന സിനിമയും ചേര്‍ത്ത് വെച്ചുള്ള പരാമര്‍ശങ്ങളൊന്നും എവിടെയും കാണാന്‍ കഴിഞ്ഞില്ല. ലോകപ്രശസ്ത ചലച്ചിത്രകാരന്‍ സത്യ ജിത് റേയുടെ ആദ്യ ചിത്രമായ പഥേര്‍ പാഞ്ചാലി Bicycle thieves -ഇല്‍ നിന്നും പ്രചോദനമുള്‍കൊണ്ട് സംവിധാനം ചെയ്യപ്പെട്ടതാണ്. അങ്ങനെയാണെങ്കില്‍ അത് വീണ്ടും വിണ്ടും ആവര്‍ത്തിക്കപ്പെടെണ്ടുന്ന ഒരു നല്ല പ്രവണതയായിട്ടെ കാണാന്‍ കഴിയുകയുള്ളൂ. കാരണം കാഴ്ച പോലുള്ള സിനിമകളാണ് തീയേറ്ററില്‍ ആളെ കൂട്ടുന്ന നല്ല സിനിമകള്‍.



കാഴ്ച എന്ന സിനിമയില്‍ സിനിമ പാരടിസോയിലെ അംശങ്ങള്‍ പ്രജോദനമായിട്ടുണ്ടങ്കില്‍ ബ്ലെസ്സിക്ക്തീര്‍ച്ചയായും അഭിമാനിക്കാവുന്നതാണ്. കാരണം കഴിവുള്ള സംവിധായകന് മാത്രമേ ഇങ്ങനെയുള്ള സിനിമകളില്‍ നിന്നും കാര്യമായിട്ടു എന്തെങ്കിലും അടര്‍ത്തിയെടുക്കാന്‍ പറ്റൂ. ഈ രണ്ടു സിനിമകള്‍ തമ്മിലുള്ള ചെറുതും വലുതുമായ താരതമ്യങ്ങള്‍ ഇവിടെ നിരത്തുന്നത് ബാലിശമായ കാര്യമായിട്ട് തോന്നുന്നു. എന്നാല്‍ പ്രജോദനങ്ങള്‍ വെളിപ്പെടുത്തപെടാതിരിക്കുമ്പോള്‍ പിന്നിട് അത് തിരിച്ചറിയുമ്പോള്‍ മോഷണമായി വരെ തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതകള്‍ കൂടുതലാണ്.
ഈ രണ്ടു സിനിമകളും കണ്ടിട്ടുള്ളവര്‍ തന്നെ അതിനെ വിലയിരുത്തട്ടെ.


സിനിമ പാരഡിസൊയെ കുറിച്ചുള്ള വിസദികരണങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. ഓരോ തവണ കാണുമ്പോഴും ആസ്വാദനത്തിനു ഒരു കോട്ടവും തട്ടുന്നില്ല. അത്രയ്ക്കുണ്ട് സിനിമ പാരഡിസൊ സൃഷ്ടിക്കുന്ന ഗൃഹാതുരത്വം


Comment

You need to be a member of 8MM to add comments!

Join 8MM

Jain Comment by Jain on February 11, 2010 at 11:39pm
Thanks you Sijith.
The comparison is not to the whole movie but to some elements.
Sijith Comment by Sijith on February 11, 2010 at 10:44am
CinemaParadiso is my favourite one..I don't know how much you can compare it with Kaazhcha.

Members

  • p.r.chandran
  • cinefan
  • Jain
  • Mathai
  • Jayakrishnan
  • Ranjith Sankar
  • Zinemaya
  • Debashish Bose
  • prasanth kanathur
  • vikram
  • Living on the Edge
  • Herlinda Sager
  • LFEBF
  • sachin
  • bijo joseph

Birthdays

There are no birthdays today

Groups

Badge

Loading…

© 2010   Created by Zinemaya.

Badges  |  Report an Issue  |  Terms of Service

Sign in to chat!