ശ്യാമപ്രസാദ് സംവിധാനം ചെയ്ത
ഋതു മുന്നു സുഹ്രത്തുക്കളുടെ കഥയാണ് പറയുന്നത്. കാലത്തിനനുസരിച്ച് മാറുന്ന സൌഹ്രദം സുഹ്രത്തുക്കള്‍ക്കിടയില്‍ സ്രഷ്ടിക്കുന്ന മാനസിക നൊമ്പരങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങളെ ഉള്‍കൊണ്ട് മുന്‍പോട്ട് നിങ്ങാന്‍ പ്രേരിതരാവുന്ന കഥാപാത്രങ്ങളെയും വരച്ച് കാട്ടാന്‍ ശ്രമിക്കുകയാണ് സംവിധായകന്‍ ശ്യാമപ്രസാദ്. കഥാപാത്രങ്ങള്‍ക്ക് തങ്ങള്‍ നിശ്ചയിച്ചിരിക്കുന്ന സൌഹ്രദത്തിന്റെ ആഴം പ്രേക്ഷകരിലെത്തിക്കാനുള്ള ശ്രമം സംവിധായകന്‍ ശ്യാമപ്രസാദിനും തിരക്കഥാക്രത്ത് ജോഷ്വാ ന്യൂട്ടനും കഴിഞ്ഞിട്ടില്ല എന്നത് വ്യക്തമാണ്. ഇവിടെ സൌഹ്രദം ഒരു കോപ്രായമായിട്ടാണ് കാണാന്‍ കഴിയുന്നത്.
ഋതുക്കള്‍ മാറുന്നത് പോലെ സുഹ്രത്തുക്കളും സുഹ്രദ് ബന്ധങ്ങളും മാറുന്ന ഒരു പ്രതിഭാസം എന്നാല്‍ ഈ മനോഹരമായ ആശയത്തിന് ചേരാത്ത പോലെയായിരുന്നു ഋതുവിന്റെ കഥയും തിരക്കഥയും. ശ്യാമ പ്രസാദ് എന്ന സംവിധായകനില്‍ നിന്നും ഒരിക്കലും പ്രതിക്ഷിക്കാത്ത ഒരു ചിത്രം. തന്റെ മുന്‍കാല ചിത്രങ്ങളില്‍ നിന്നും അദ്ദേഹം ഒരുപാട് പിന്നോക്കം പോയത് പോലെ തോന്നിപ്പോവുകയാണ്. മലയാളിക്ക് എന്നും ഓര്‍മ്മിക്കാവുന്ന ക്ലാസിക്ക് ടിവി പരമ്പരകള്‍ സമ്മാനിച്ച സംവിധായകന്‍ ഋതുക്കള്‍ മാറുന്നത് പോലെ മാറുകയാണോ.

ഐ ടി മേഖലയില്‍ ശമ്പളം മറ്റ് ജോലികളെ അപേക്ഷിച്ച് കൂടുതലാണ്. എന്നാല്‍ അവരുടെ ജീവിത രീതി സിനിമയില്‍ പറഞ്ഞിരിക്കുന്നത് പോലെ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലിഷും, പാര്‍ട്ടികളും, ഡേറ്റിങ്ങും എല്ലാംകൂടി ചേര്‍ന്ന ഒരു അവിഞ്ഞ സംസക്കാരമാണൊയെന്ന് തിരക്കഥാക്രത്ത് അന്വഷിക്കേണ്ടിയിരിക്കുന്നു. ഓരോ മേഖലയും സിനിമയക്ക് പ്രമേയമാക്കുമ്പോള്‍ തിരക്കഥാക്രത്ത് ഒരു പഠനം നടത്തേണ്ടത് അത്യാവശ്യമാണ്. കാരണം ഈ മേഖല സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതില്‍ നിന്നും വ്യത്യസഥമാണെന്ന് മാത്രമല്ല തെറ്റായ സന്ദേശവും നല്കുന്നു.
ഈ സിനിമയക്ക് പ്രേക്ഷകന്റെ മനസ്സിന്നെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അതിന്റെ കാരണം ശക്തമല്ലാത്ത തിരക്കഥ തന്നെ. പിന്നെ ആണ്‍-പെണ്‍ സൌഹ്രദം അതിന്റെ പാരമ്യത്തില്‍ എത്തി എന്നു തോന്നിപ്പിക്കുവാന്‍ വേണ്ടി കത്തി നിറച്ച കുറെ ക്രത്രിമ സംഭാഷണങ്ങളും അനാവശ്യ സീനുകളും. നായികയും സുഹ്രത്തുക്കളും കടയില്‍ പോയി ഒരു വലിയ പെട്ടി ഡോട്ടട് കോണ്ടം ചോദിച്ചു വാങ്ങുന്നതും കടക്കാരന്‍ അതുമായി വരുമ്പോള്‍ ഇറങ്ങിയോടുന്നതും പിന്നെ നിര്‍ത്തിയിട്ടിരിക്കുന്ന കാര്‍ കുലുക്കി നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നതുമെല്ലാം ഉദ്ദാഹരണങ്ങള്‍ മാത്രം.

മറ്റ് ശ്യാമപ്രസാദ് സിനിമകള്‍ പോലെ ഋതുവും ദ്രശ്യാവിഷ്ക്കാരത്തില്‍ വളരെ മെച്ചപ്പെട്ട് തന്നെ നില്ക്കുന്നു. ലാറ്റിനമേരിക്കന്‍ സിനിമകളിലെവിടെയോ കണ്ടു മറന്നു പോയ ചില ഷോട്ടുകള്‍ക്ക് സമാനമായ ദ്രശ്യങ്ങള്‍ അനവസരോചിതമാണെങ്കില്‍ കൂടി സിനിമയക്ക് ഒരു യുവത്വത്തിന്റെ നിറം നല്കുന്നു.
ലളിതമായി പറഞ്ഞ കഥയായിട്ടുകൂടി എത്ര പേര്‍ക്ക് സിനിമയുടെ പേരിലെ ആശയം അല്ലെങ്കില്‍ സംവിധായകനും തിരക്കഥാക്രത്തും ഉദ്ദേശിച്ച ആശയം പ്രേക്ഷകമനസുകളില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഋതു സംവിധായകന് പറ്റിയ അബദ്ധമായിട്ട് പറയാന്‍ കഴിയില്ല കാരണം താന്‍ ഇഷ്ടപ്പെട്ട് സ്വീകരിച്ച തിരക്കഥ സിനിമയില്‍ പരാജയപ്പെട്ടാല്‍ അത് സംവിധായകന്റെ പരാജയമാണ്. കാരണം സിനിമ സംവിധായകന്റെ സ്രഷ്ടിയാണെന്നാണല്ലൊ പറയപ്പെടുന്നത്.
ശ്യാമപ്രസാദ് എന്ന സംവിധായകന്റെ കരിയര്‍ വിലയിരുത്തിക്കഴിഞ്ഞാല്‍ ഇത് വരെയുള്ളത് ഒരു ഉയര്‍ച്ചയുടെ പടവായിരുന്നു. ഋതു അദ്ദേഹത്തിന്റെ ആദ്യകാല ടെലിഫിലിമുകളുടെ നിലവാരം പോലും കാണിക്കുന്നില്ല എന്നത് പറയാതിരിക്കാന്‍ പറ്റാത്ത സത്യമാണ്.
ശ്യാമപ്രസാദ് എന്ന സംവിധായകനെ ഋതു-വെന്ന ഒറ്റ സിനിമകൊണ്ട് ഒരിക്കലും വിലയിരുത്തുവാന്‍ കഴിയില്ല. അദ്ദേഹം വരും കാലങ്ങളില്‍ ഒരു പാട് വിലയിരുത്തപ്പെടേണ്ട ഒരു സംവിധായകനാണ്. കാരണം അദ്ദേഹത്തിന്റെ മുന്‍കാല സിനിമകളും ടിവി പരമ്പരകളും മലയാളത്തിലെ എക്കാലത്തെയും മികച്ചവ തന്നെയാണ്.
You need to be a member of 8MM to add comments!
Join 8MM